Showing posts with label രക്തസാക്ഷി. Show all posts
Showing posts with label രക്തസാക്ഷി. Show all posts

Tuesday, May 21, 2013

കാലം സാക്ഷി ചരിത്രം സാക്ഷി...

കാലം സാക്ഷി ചരിത്രം സാക്ഷി...
കാലത്തിന്റെ ചരിത്രത്തിന്റെ...
വാൾമുന പൊട്ടിപ്പോയിട്ടില്ല...
പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല...
ഇന്നലത്തെ പോരാട്ടത്തിൽ...
ഞങ്ങളെയാകെ നയിച്ചവരെ...
നിങ്ങടെയോർമ പുതുക്കുമ്പോൾ...
ഞങ്ങളിലുള്ളത് കണ്ണീരല്ല...
ആളിപ്പടരും സമരാഗ്നി...

Thursday, April 11, 2013

മൃത്യുഞ്ജയത്തിന്റെ ശക്തിമന്ത്രങ്ങളായ്...

മൃത്യുഞ്ജയത്തിന്റെ ശക്തിമന്ത്രങ്ങളായ്...
ഒരു പടപ്പാട്ടിന്റെ ഈണമായ് താളമായ്...
ഇനിയും വരാത്ത പൊന്നോമന പുത്രനെ...
കാത്തിരിക്കുന്നോരമ്മ തൻ കണ്ണീരിൽ...
നിറയുന്നു ചൊരിയുന്നു ഞങ്ങൾ തൻ സ്നേഹവും... 

Wednesday, April 10, 2013

ഈ ശതകത്തിന്‍റെ മുറ്റത്ത് ചിന്തിയ...

ഈ ശതകത്തിന്‍റെ മുറ്റത്ത്  ചിന്തിയ...
ചോര പുരണ്ട ബലിച്ചോറു കൊത്തുവാൻ...
ചാഞ്ഞും ചെരിഞ്ഞും പറന്നടുത്തീടുന്ന...
ചോരക്കണ്ണുള്ളൊരു കാട്ടാളന്മാരേ...
ഞങ്ങളെക്കൊന്നു കുഴിച്ചിട്ടാലായിരം...
ആയിരം പിന്നേം മുളച്ചുപൊന്തും...

പുലരി വിളങ്ങും നേരത്ത്...

പുലരി വിളങ്ങും നേരത്ത്...
പുസ്തകസഞ്ചിയും തോളിലതേറ്റി...
വീട്ടിൽ നിന്നും പോരുമ്പോൾ...
അമ്മയോട്  പറഞ്ഞേ പോരൂ...
മർദിത ചൂഷിത ജനതയ്ക്കായ്...
പോരാടീയൊരു തെറ്റിനുവേണ്ടി...
അമ്മയുടീ മകൻ വീണു മരിച്ചാൽ...
അമ്മേ അമ്മേ കരയരുതേ...
അമ്മേ കണ്ണീർ വാർക്കരുതേ...
ആവേശത്താൽ അമ്മ വിളിക്കണം...
(ഇങ്ക്വിലാബ് സിന്ദാബാദ്...)

Thursday, April 4, 2013

രക്തസാക്ഷിക്കു മരണമില്ല...

രക്തസാക്ഷിക്കു മരണമില്ല...
അവർ തന്ന കൊടികൾക്ക് പതനമില്ല...
ഓർമ്മയിൽ വാളിൻ തിളക്കമായി...
ചുരികയിൽ ചോരത്തുടിപ്പുമായി...
ഈ വരും പുരുഷാരമൊക്കെയും പൂക്കളായ്...
ഇവിടെ വന്നെത്തി തലകുനിക്കും...
ഇനി വരും പുരുഷാരമൊക്കെയും കൊടികളായ്...
ഈ മണ്ണിൽ വന്നു പട നയിക്കും...