Friday, April 26, 2013

അന്തിക്കമ്പലമുറ്റത്ത്...

അന്തിക്കമ്പലമുറ്റത്ത്...
അരയാൽത്തറയുടെ ചാരത്ത്...
മുട്ടെത്താത്തൊരു നിക്കെറുമിട്ട്...
ആറടി മുളവടി കുറുവടിയേന്തി...
അമ്മയെത്തല്ലി തല്ലു പഠിച്ച...
അച്ഛനെ വെട്ടി വെട്ടു പഠിച്ച...
ആർ എസ് എസിൻ ഗുണ്ടകളേ...

Saturday, April 13, 2013

ഞങ്ങൾ വരുന്നൂ എസ്‌ എഫ് ഐ

ഞങ്ങൾ വരുന്നൂ എസ്‌ എഫ് ഐ
മാനവമോചന മന്ത്രവുമായ്
ഞങ്ങൾക്കായ്‌ അഭിവാദനമരുളുക
സതീർഥ്യരെ സഹപാഠികളെ
സതീർഥ്യരെ സഹപാഠികളെ

അദ്വൈതത്തിൻ അർത്ഥം നൽകിയ
ശ്രീ നാരായണ ഗുരു പോലും
പുതുമടിശീലക്കാരുടെ മടിയിൽ
പിടഞ്ഞു വീണു മരിക്കുന്നു
പിടഞ്ഞു വീണു മരിക്കുന്നു 

മർത്യനു വേണ്ടി മരക്കുരിശേന്തിയ
യെരുശലെമിൻ പ്രിയ പുത്രൻ
പുതുമടിശീലക്കാരുടെ സ്വർണ്ണ-
ക്കുരിശിൽ  തൂങ്ങി മരിക്കുന്നു
കുരിശിൽ  തൂങ്ങി മരിക്കുന്നു

മതസൌഹാർദം ഊട്ടി വളർത്തിയ
മുഹമ്മദിന്റെ മതമിപ്പോൾ
ജിഹാദിന്റെ പേരു പറഞ്ഞ്
തമ്മിൽ തല്ലി മരിക്കുന്നു
തമ്മിൽ തല്ലി മരിക്കുന്നു

പാവം ഗാന്ധി മഹാത്മാഗാന്ധി
ഇന്നീ മണ്ണിൽ ജീവിച്ചാൽ
മണ്ടന്മാരാം കെ എസ് യുവിൻ
മണ്ടയടിച്ചു പൊളിച്ചേനെ
മണ്ടയടിച്ചു പൊളിച്ചേനെ

ക്രൂരൻ ഗുരുജി ഗോൾവാർക്കർ
ഇന്നീ മണ്ണിൽ ജീവിച്ചാൽ
മണ്ടന്മാരാം എ ബി വി പിടെ
മണ്ടയടിച്ചു പൊളിച്ചേനെ
മണ്ടയടിച്ചു പൊളിച്ചേനെ

അസ്ഥികൾ പൂക്കും വയലാറിൽ
ജനശക്തികൾ പൂക്കും കയ്യൂരിൽ
ഉയർന്നു പൊങ്ങും ശുഭ്രപതാക
പകരുക ഞങ്ങൾക്കാവേശം
പകരുക ഞങ്ങൾക്കാവേശം

Thursday, April 11, 2013

തമ്പുരാൻ ഞെരടിയാൽ തലയറ്റു വീഴുന്ന...

തമ്പുരാൻ ഞെരടിയാൽ തലയറ്റു വീഴുന്ന...
ചെമ്പകപ്പൂവിലെ പുഴുവല്ല വിപ്ലവം...
കരയുന്ന കുഞ്ഞിന്റെ കാതിൽ മുഴങ്ങുന്ന...
അമ്മതൻ താരാട്ടു പാട്ടല്ല വിപ്ലവം...
ഞങ്ങടെ നെഞ്ചിലെ തീയാണ് തീയാണ്...
തീയാണ് തീയാണ് തീയാണ് വിപ്ലവം...

മൃത്യുഞ്ജയത്തിന്റെ ശക്തിമന്ത്രങ്ങളായ്...

മൃത്യുഞ്ജയത്തിന്റെ ശക്തിമന്ത്രങ്ങളായ്...
ഒരു പടപ്പാട്ടിന്റെ ഈണമായ് താളമായ്...
ഇനിയും വരാത്ത പൊന്നോമന പുത്രനെ...
കാത്തിരിക്കുന്നോരമ്മ തൻ കണ്ണീരിൽ...
നിറയുന്നു ചൊരിയുന്നു ഞങ്ങൾ തൻ സ്നേഹവും... 

Wednesday, April 10, 2013

ഈ ശതകത്തിന്‍റെ മുറ്റത്ത് ചിന്തിയ...

ഈ ശതകത്തിന്‍റെ മുറ്റത്ത്  ചിന്തിയ...
ചോര പുരണ്ട ബലിച്ചോറു കൊത്തുവാൻ...
ചാഞ്ഞും ചെരിഞ്ഞും പറന്നടുത്തീടുന്ന...
ചോരക്കണ്ണുള്ളൊരു കാട്ടാളന്മാരേ...
ഞങ്ങളെക്കൊന്നു കുഴിച്ചിട്ടാലായിരം...
ആയിരം പിന്നേം മുളച്ചുപൊന്തും...

പുലരി വിളങ്ങും നേരത്ത്...

പുലരി വിളങ്ങും നേരത്ത്...
പുസ്തകസഞ്ചിയും തോളിലതേറ്റി...
വീട്ടിൽ നിന്നും പോരുമ്പോൾ...
അമ്മയോട്  പറഞ്ഞേ പോരൂ...
മർദിത ചൂഷിത ജനതയ്ക്കായ്...
പോരാടീയൊരു തെറ്റിനുവേണ്ടി...
അമ്മയുടീ മകൻ വീണു മരിച്ചാൽ...
അമ്മേ അമ്മേ കരയരുതേ...
അമ്മേ കണ്ണീർ വാർക്കരുതേ...
ആവേശത്താൽ അമ്മ വിളിക്കണം...
(ഇങ്ക്വിലാബ് സിന്ദാബാദ്...)

Thursday, April 4, 2013

രക്തസാക്ഷിക്കു മരണമില്ല...

രക്തസാക്ഷിക്കു മരണമില്ല...
അവർ തന്ന കൊടികൾക്ക് പതനമില്ല...
ഓർമ്മയിൽ വാളിൻ തിളക്കമായി...
ചുരികയിൽ ചോരത്തുടിപ്പുമായി...
ഈ വരും പുരുഷാരമൊക്കെയും പൂക്കളായ്...
ഇവിടെ വന്നെത്തി തലകുനിക്കും...
ഇനി വരും പുരുഷാരമൊക്കെയും കൊടികളായ്...
ഈ മണ്ണിൽ വന്നു പട നയിക്കും...